Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Defeat

കേ​ര​ള​ത്തി​ലേ​ത് ക​ന​ത്ത തോ​ൽ​വി; ജൂ​ലൈ​യി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ക​മ്മി​റ്റി ചേ​രു​മെ​ന്ന് എം.​എ.​ബേ​ബി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. കേ​ര​ള​ത്തി​ലു​ണ്ടാ​യ പ​രാ​ജ​യം പാ​ർ​ട്ടി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. 1977 ന് ​ശേ​ഷം രാ​ജ്യ​ത്ത് ഒ​രു സം​സ്ഥാ​ന​ത്തും ഇ​ട​ത് സ​ർ​ക്കാ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യം വ​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ തോ​ൽ​വി​യു​ടെ കാ​ര​ണം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഭ​യ​ര​ഹി​ത​വും സ്വ​ത​ന്ത്ര​വു​മാ​യ ച​ർ​ച്ച​ക​ളാ​ണ് പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജൂ​ലൈ മാ​സ​ത്തി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗം ചേ​രും.

കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ വ​ലി​യ മു​ന്നേ​റ്റ​ത്തെ ഒ​രു പ​രി​ധി​വ​രെ ചെ​റു​ക്കാ​ൻ സാ​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ ബി​ജെ​പി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. എ​ന്നാ​ൽ രാ​ജ്യ​ത്തെ മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി വ​ലി​യ ശ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷം എം.​എ.​ബേ​ബി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളോ​ട് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​നം ശ​രി​യ​ല്ല. ഇ​ത് രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്മ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സി​പി​എം - ബി​ജെ​പി ഡീ​ൽ ഉ​ണ്ടെ​ന്ന ത​ര​ത്തി​ൽ കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ബാ​ലി​ശ​മാ​ണെ​ന്നും എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up